കോട്ടയം
ഏറ്റുമാനൂർ തെള്ളകത്ത് അക്രമിയുടെ ചവിട്ടേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവിൽ പൊലീസ് ഓഫീസർ മാഞ്ഞൂർ ചിറയിൽ വീട്ടിൽ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. സംഭവവത്തിൽ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ക്രിമിനൽ പെരുമ്പായിക്കാട് ജിബിൻ ജോർജി(27) നെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ 2 ഓടെ തെള്ളകം എക്സ്കാലിബർ ബാറിന് സമീപത്തെ
തട്ടുകടയിൽ ജിബിൻ സംഘർഷം സൃഷ്ടിച്ചു. അതേ സമയത്താണ് പൊലീസ് ഉദ്യോഗസ്ഥനായ ശ്യാം കടയിൽ എത്തിയത്. ശ്യാം പൊലീസ് ആണെന്ന് മനസിലാക്കിയ പ്രതി ശ്യം ന് എതിരെ തട്ടിക്കയറുകയായിരുന്നു. ഇരുവരും തമ്മിലുണ്ടായ സംഘർഷത്തിൽ നിലത്ത് വീണ ശ്യാംനെ പ്രതി ചവിട്ടുകയും അതി ക്രൂരമായി മർദ്ധിയ്ക്കുകയും ചെയ്തു.
സംഭവം നടക്കുമ്പോൾ തന്നെ രാത്രി പെട്രോളിങ് ഉള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. രാത്രി പൊലീസ് വാഹനം കണ്ട ഉടൻ തന്നെ പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചു. പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടി. ഇതിന് ശേഷം പോലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴേയ്ക്കുംശ്യാം ജീപ്പിനുള്ളിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കാരിത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്യാമപ്രസാദ്. ഭാര്യയും മൂന്ന് കുട്ടികളും ഉണ്ട്. മൃതദേഹം കോട്ടയം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് അടക്കം ഉള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.