കാസര്‍കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ഗുണഭോക്താക്കളായിട്ടുള്ള സംസ്ഥാന മാധ്യമ പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്‌കരിക്കണമെന്നു സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം കേരള (എസ് ജെ എഫ് കെ) കാസര്‍കോട് ജില്ലാ ജനറല്‍ ബോഡി യോഗം സംസ്ഥാന സര്‍ക്കാറിനോടഭ്യര്‍ത്ഥിച്ചു. ആറര വര്‍ഷക്കാലമായി മുടങ്ങാതെ പെന്‍ഷന്‍ നല്‍കുന്ന പിണറായി സര്‍ക്കാരിനെ യോഗം അഭിനന്ദിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര പെന്‍ഷന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. കെ യു ഡബ്ല്യു െജ ജില്ല സിക്രട്ടറി കെ വി പത്മേഷ് ഉല്‍ഘാടനം ചെയ്തു. എസ് ജെ എഫ് കെ സംസ്ഥാന ജനറല്‍ സിക്രട്ടറി കെ പി വിജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡണ്ട് വി വി പ്രഭാകരന്‍ അധ്യക്ഷനായി. സിക്രട്ടറി എന്‍ ഗംഗാധരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഖാലിദ് പൊവ്വല്‍ വരവ്- ചിലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് സണ്ണി ജോസഫ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി ചന്ദ്രമോഹനന്‍, സി എസ് നാരായണന്‍ കുട്ടി, കെ മോഹനന്‍, കെ അശോക എന്നിവര്‍ സംസാരിച്ചു. എന്‍ ഗംഗാധരന്‍ സ്വാഗതവും ഖാലിദ് പൊവ്വല്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി വി വി പ്രഭാകരന്‍ (പ്രസിഡണ്ട്), എന്‍ ഗംഗാധരന്‍ (സിക്രട്ടറി), ഖാലിദ് പൊവ്വല്‍ (ട്രഷറര്‍) എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.