
കാസർകോട്: ഇറങ്ങുന്നതിനു മുമ്പേ മുന്നോട്ട് എടുത്ത് സ്വകാര്യ ബസ്സിൽ നിന്നും തെറിച്ചു യാത്രക്കാരന് പരിക്കേറ്റു. മൊഗ്രാൽ പുത്തൂരിലെ എംഎ ബുഖാരി (58)ക്കാണ് ബസ്സിൽ നിന്നും തെറിച്ചുവീണ് പരിക്കേറ്റത്. കഴിഞ്ഞദിവസം മധൂർ എസ് പി നഗറിൽ വച്ച് സൂപ്പർ ബസ്സിൽ നിന്നുമാണ് ബുഖാരി റോഡിലേക്ക് തെറിച്ചു വീണത്.കാലിന് സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.