ചെങ്കൽ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തുന്ന പന്തലിൽ ചെങ്കൽ ക്വാറിയുടമ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. മടിക്കൈ മലപ്പച്ചേരിയിലെ ഗോപാലകൃഷ്ണനാണ് (59) ഇന്ന് രാവിലെ കാസർകോട് വിദ്യാനഗറിലെ സമരപ്പന്തലിൽ വച്ച് വിഷം കഴിച്ചത്. സഹപ്രവർത്തകർ ഉടൻതന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. ഒരാഴ്ചയായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ചെങ്കൽ ക്വാറി ഉടമകൾ സത്യാഗ്രഹ സമരം നടത്തിവരികയായിരുന്നു.