
കരിവെള്ളൂർ : പ്രകൃതി സംരക്ഷണത്തിൻ്റെ കാഹളം മുഴക്കി അനീഷ് തിമിരി എഴുതിയ ‘ഇംഗ്ലത്ത് പാറയിലെ ഒറ്റമൊലച്ചി ‘കഥാ സമാഹാര സംവാദം. പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം ടി.കെ. അബ്ദുൾ സമദ് – സെക്കീന ടീച്ചർ സ്നേഹ മുറ്റത്ത് ഒരുക്കിയ പരിപാടി കുണ്ഡല പുരാണം – മോപ്പാള സിനിമകളുടെ സംവിധായകൻ സന്തോഷ് പുതുക്കുന്ന് ഉദ്ഘാടനം ചെയ്തു..വി. വിജയൻ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് അനീഷ് തിമിരി എഴുത്തനുഭവം പങ്കു വെച്ചു. എ.വി. സ്മാരക ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം തരം വിദ്യാർഥി അനികേത് എൻ. ആർ.കെ. നാരായണിൻ്റെ മാൽഗുഡി ഡേയ്സ് പരിചയപ്പെടുത്തി പി കുക്കാനം റഹ്‌മാൻ, കൊടക്കാട് നാരായണൻ,കെ.സി. മാധവൻ, കെ. രാജീവൻ, ടി.എ. ജബ്ബാർ, കെ.പി. രമേശൻ, ടി.പി. ഷൈമ മോൾ കൊടക്കാട് നാരായണൻ സംസാരിച്ചു. ടി.കെ. അബ്ദുൾ സമദ് സ്വാഗതവും ടി.കെ. ചന്ദ്രൻ നന്ദിയും പറഞ്ഞു