പട്ടേന കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന ജിവ കാരുണ്യ പ്രസ്ഥാനമായ ആശ്വാസ് പട്ടേനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉത്തര മേഖല പുരുഷ വനിതാ വടം വലി മത്സരം ആവേശമായി. പട്ടേനയിൽ പ്രത്യേകം സജ്ജമാക്കിയ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരം തൃക്കരിപ്പൂർ എം.എൽ.എ. എം.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. ദേശിയ കായിക താരം കെ.സി. ഗിരീശൻ വിശിഷ്ടാതിഥിയായി. ചടങ്ങിൽ ‘വിവിധ സംഘടനകളും വ്യക്തികളും ആശ്വാസ് പട്ടേനക്ക് പാലിയേറ്റിവ് ഉപകരണങ്ങൾ നൽകി. സംഘാടക സമിതിചെയർമാൻ ശിവദാസ് കീനേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ കെ. ജയശ്രീ ടീച്ചർ, സംസ്ഥാന സ്പോർട്ട്സ് കൗൺസിൻ അംഗം അനിൽ ബങ്കളം തുടങ്ങിയവർ ആശംസനേർന്നു. ഉത്തരകേരള ത്തിലെപ്രമുഖരായ 30 ഓളം പുരുഷ വനിതാ കായിക താരങ്ങൾ മത്സരിച്ച മത്സരം കാസർകോട് ജില്ല വടം വലി പ്ലയേർസ് വെൽഫെയർ സൊസെറ്റി മത്സരം നിയന്ത്രിച്ചു. പുരുഷ വിഭാഗത്തിൽ കൊസാബി ബേത്തൂർ പാറ ഒന്നാം സ്ഥാനവും ഫ്രാൻസ് നിരൊഴുക്കിൻ ( ലെയൺസ് പെരിയ) രണ്ടാ സ്ഥാനവും വനിതാ വിഭാഗത്തിൽ ചലഞ്ചേർസ് സുവർണ്ണ വല്ലി ഒന്നാം സ്ഥാനവും എ.കെ.ജി പട്ടേന രണ്ടാ സ്ഥാനവും നേടി. സംഘാടക സമിതി വർക്കിംഗ് ചെയർമാൻ ഡോ. വി. സുരേശൻ സ്വാഗതവും ജനറൽ കൺവിനർ സുനിൽ പട്ടേന നന്ദിയും പറഞ്ഞു