The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

നീലേശ്വരം വ്യാപാരി വ്യവസായി ഏകോപന സമിതി വിളംബര ജാഥ നടത്തി

നീലേശ്വരം : വാടകയുടെ പേരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ജി.എസ്.ടി നയത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി നവംബർ 7ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന് മുന്നോടിയായി നിലേശ്വരം യൂണിറ്റ് വിളംബര ജാഥ

നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി. എച്ച്. ഷംസുദ്ദീൻ ഫ്ലാഗ് ഓഫ് ചെയ്തു.

നീലേശ്വരം കോൺവെൻ്റ് ജംഗ്ഷനിൽ നിന്നും പുറപ്പെട്ട് വ്യാപാര ഭവനിൽ സമാപിച്ചു.

ജാഥയ്ക്ക് യൂണിറ്റിൻ്റെ പ്രസിഡൻ്റ് കെ.വി. സുരേഷ് കുമാർ, ജനറൽ സെക്രട്ടറി എ. വിനോദ് കുമാർ, ട്രഷറർ എം. മുഹമ്മദ് അഷറഫ്, വൈസ് പ്രസിഡൻ്റ് മാരായ എം.ജയറാം, ഡാനിയേൽ സുകുമാർ ജേക്കബ്ബ്, പരിപ്പുവട പ്രകാശൻ, സെക്രട്ടറിമാരായ സി.എച്ച്. അബ്ദുൾ റഷീദ്, കെ.എം തുളസിദാസ് പി.വി.പവിത്രൻ, വനിതാ വിംഗ് ജില്ലാ ട്രഷററും യുണിറ്റ് പ്രസിഡൻ്റുമായ ജയലക്ഷ്മി സുനിൽ, ജനറൽ സെക്രട്ടറി ശുഭ പ്രകാശ്, യൂത്ത് വിംഗ് പ്രസിഡൻ്റ് വി. രാജൻ, തുടങ്ങിയവർ നേതൃത്വം നൽകി.

Read Previous

തുളുനാട് മാധ്യമ അവാർഡ് ഉദിനൂർ സുകുമാരന്

Read Next

തീർത്ഥങ്കരയിലെ ടി.മാധവി അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73