കുന്നച്ചേരി എ.എല്‍.പി സ്‌കൂള്‍ തൃക്കരിപ്പൂരില്‍ പുതിയതായി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടം രജിട്രേഷന്‍, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കുന്നച്ചേരി എ.എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ടി. വിലാസിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ മുഖ്യ അതിഥിയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം. മനു, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ടി.എസ് നജീബ്, സി. ചന്ദ്രമതി, തൃക്കരിപ്പൂര്‍ ഗ്രമപഞ്ചായത്ത് മെമ്പര്‍മാരായ എ.കെ സുജ, കെ.എന്‍.വി ഭാര്‍ഗ്ഗവി,എം.രജീഷ്ബാബു, ഫായിസ് ബിരിച്ചേരി, ചെറുവത്തൂര്‍ ഉപജില്ല എ.ഇ.ഒ രമേശന്‍ പുന്നത്തിരിയര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ അഡ്വ. വി.പി.പി മുസ്തഫ, അഡ്വ.കെ.കെ രാജേന്ദ്രന്‍, ഇ. ബാലകൃഷ്ണന്‍, ടി.വി ഷിബിന്‍, വി.വി അബ്ദുള്ളഹാജി, എം.പി ബിജീഷ്, സി.ബാലന്‍, ടി.വി വിജയന്‍മാസ്റ്റര്‍, സ്‌കൂള്‍ മാനേജര്‍ വി.കെ ചന്ദ്രന്‍, സ്‌കൂള്‍ മുന്‍ മാനേജര്‍ എം. രമേഷ്ബാബു, കെട്ടിട നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ കെ.കൃഷ്ണന്‍, കെ.വി മോഹനന്‍, ടി.എം അമീര്‍, തങ്കയം എം.എ.എം വായനശാല പ്രസിഡന്റ് പി.രാജേഷ്, മദര്‍ പി.ടി.എ പ്രസിഡന്റ് കെ.വി സീന, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ചെയര്‍മാന്‍ ഇ. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാലയ വികസന സമിതി, സംഘടക സമിതി ചെയര്‍മാന്‍ ടി.വി കുഞ്ഞികൃഷ്ണന്‍ സ്വാഗതവും പി.ടി.എ പ്രസിഡന്റ് സി. അനീഷ് നന്ദിയും പറഞ്ഞു.