മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തിൽ മഴക്കാലപൂർവ്വ കടലോര ശുചീകരണം നടത്തി. ചെയർപേഴ്സൺ ടി വി ശാന്ത നേതൃത്വം നൽകി. തൈക്കടപ്പുറം സ്റ്റോർ ജംഗഷൻ പരിസരത്ത് നടന്ന ചടങ്ങിൽ ആരോഗ്യ സ്ഥിരം സമിതി
അദ്ധ്യക്ഷ ടി.പി ലത അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ വി ഗൗരി, ഷംസുദ്ദീൻ അറിഞ്ചിറ കൗൺസിലർമാരായ ഇ.ഷജീർ , പി. കുഞ്ഞിരാമൻ, പി. ശ്രീജ, കെ.മോഹനൻ, റഫീക്ക് കോട്ടപ്പുറം, കെ.വി ശശികുമാർ, പി.കെ ലത, വിനു നിലാവ്, നവകേരള മിഷൻ റിസോഴ്സ് പേഴ്സൺ പി.വി ദേവരാജൻ, സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ പി മൊയ്തു, പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ബീന, ബിജു,ശുചിത്വമിഷൻ വൈപി മഞ്ജിമ എന്നിവർ സംസാരിച്ചു.
ഹരിതകർമ്മസേന അംഗങ്ങൾ, കുടുംബ ശ്രീ പ്രവർത്തകർ, നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.നഗരസഭാ സെക്രട്ടറി കെ.മനോജ്കുമാർ സ്വാഗതം പറഞ്ഞു.