The Times of North

Breaking News!

വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്

മന്ദംപുറത്ത്കാവിൻ്റെ മുന്നിലുള്ള നട വഴി അടച്ചിടാനുള്ള നീക്കം ഉപേക്ഷിക്കണം:ജനകീയ കൂട്ടായ്മ

മന്ദംപുറത്ത് കാവിൻ്റെ മുന്നിൽ കൂടി വർഷങ്ങളായി ജനങ്ങൾ റെയിൽ ക്രോസ് ചെയ്ത് ഉപയോഗിച്ചു വരുന്ന നട വഴി ബാരിക്കേട് വെച്ച് അടയ്ക്കാനുള്ള റെയിൽവേയുടെ തീരുമാനം പിൻവലിക്കണമെന്ന് നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. നീലേശ്വരം റെയിൽവേ ലൈനിൻ്റെ കിഴക്ക് ഭാഗത്തുള്ള വലിയൊരു വിഭാഗം ജനങ്ങളും ഉപയോഗിക്കുന്ന വഴിയാണ് ഇത്. ഫൂട്ട് ഓവർ ബ്രിഡ്ജ് കയറുന്നതിന് പ്രായമായവർക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നതുകൊണ്ട് ഈ വഴിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കൂടാതെ നീലേശത്തെ പ്രധാന ആശുപത്രികൾ സ്ഥിതി ചെയ്യുന്നതും റെയിലിന്റെ കിഴക്ക് ഭാഗത്താണ്. അതുകൊണ്ട് തന്നെ ഈ നടപ്പാത അടക്കുന്നത് ജനങ്ങൾക്ക് വലിയ ദുരിതമായിരിക്കും അനുഭവപ്പെടുക. കൂടാതെ നീലേശ്വരം മന്ദംപുറത്ത് കാവിൽ നടക്കുന്ന ഉത്സവാഘോഷ പരിപാടികൾക്കും ചടങ്ങുകൾക്കും ഈ നടപ്പാതയാണ് ഉപയോഗിക്കുന്നത്. ദിവസവും ആയിരക്കണക്കിന് ജനങ്ങൾ ഉപയോഗിച്ചു വരുന്ന ഈ വഴി പകരം സംവിധാനം ഉണ്ടാകുന്നതുവരെ അടച്ചിടരുതെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികൾ ആവശ്യപ്പെട്ടു.

Read Previous

നീലേശ്വരത്ത് ഷെഡ്ഡിൽ വയോധികൻ മരിച്ച നിലയിൽ

Read Next

കെഎസ്ആർടിസി ഡ്രൈവർഡിപ്പോയിൽ കുഴഞ്ഞുവീണ് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73