The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

നീലേശ്വരത്തു നിന്നും കാണാതായ അധ്യാപികയെ ഇടപ്പാളിൽ കണ്ടെത്തി

സ്കൂളിലേക്കാണെന്നും പറഞ്ഞു വീട്ടിൽനിന്നും പോയി കാണാതായ അധ്യാപികയെ ഇടപ്പാളിൽ കണ്ടെത്തി.നീലേശ്വരം പാലായിയിലെ ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയും പാലായി റോഡിലെ സബിന്റെ ഭാര്യയുമായ അഞ്ജനയെ(26)യാണ് നീലേശ്വരം എസ് ഐ കെ. വി. രതീഷും പോലിസ് ഉദ്യോഗസ്ഥരായ അമൽ രാമചന്ദ്രൻ, കെ കൃഷ്ണൻ എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഇടപ്പാളിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത്. ഓൺലൈനിലൂടെ പരിചയപ്പെട്ട സുഹൃത്ത് ജോലി വാങ്ങി തരാമെന്ന് പറഞ്ഞതിനെ തുടർന്നാണ് യുവതി ഇടപ്പള്ളിയിലേക്ക് എത്തിയതത്രെ. അഞ്ജനയെ കാണാതായി പിതാവ് കെ എം ഷാജു നീലേശ്വരം പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് നീലേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്. എടപ്പാളിൽ നിന്നും കസ്റ്റഡിയിലെടുത്ത അഞ്ജനയെ ഇന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.

Read Previous

അമീബിക് മസ്തിഷ്ക ജ്വരം; തലസ്ഥാനത്ത് 6 പേര്‍ ചികിത്സയിൽ: മന്ത്രി വീണാ ജോർജ്

Read Next

ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!