നീലേശ്വരം റെയിൽവേ സ്റ്റേഷന് കിഴക്കുഭാഗം എഫ്സി ഗോഡൗൺ സമീപത്തായി നിർത്തിയിട്ട നീലേശ്വരം തെരുവത്തെ കെ പി അൻവർ സാദത്തിന്റെ കെ.എൽ 60 വി. 7491നമ്പർ സ്ക്കൂട്ടറാണ് കഴിഞ്ഞ ദിവസം മോഷണം പോയതായി സാദത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്തത്. നീലേശ്വരം എസ്.ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിവന്നിടയിലാണ് സ്കൂട്ടർ നാടകീയമായി കണ്ടെത്തിയത്. താക്കോൽ സഹിതം സ്കൂട്ടർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാണപ്പെട്ടതിനെ തുടർന്ന് അൻവർ സാദത്തിന്റെ സുഹൃത്തായ പേരോലിലെ വർക്ക് ഷോപ്പ് ഉടമ ബൈക്ക് തന്റെ വർഷോപ്പിൽ കയറ്റിയിടുകയായിരുന്നു. ഇന്ന് രാവിലെ സുഹൃത്ത് ഇക്കാര്യം സാദത്തിനെ വിളിച്ചറിയിച്ചപ്പോഴാണ് മോഷണക്കഥയ്ക്ക് വിരാമം ആയത്.