The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

“ഖുർആൻ്റെ സന്ദേശം എല്ലാവരിലുമെത്തിക്കണം” : റഷീദലി തങ്ങൾ

മാനവരാശിക്ക് മാർഗദർശനം നൽകിയ വിശുദ്ധ ഖുർആൻ്റെ സന്ദേശം എല്ലാ ജനവിഭാഗങ്ങളിലുമെത്തിക്കാൻ വിശ്വാസി സമൂഹം ബാധ്യസ്ഥരാണെന്ന് വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട്ട് റഷീദലി ശിഹാബ് തങ്ങൾ. ഇക്കാര്യത്തിൽ ഖുർആൻ പഠിതാക്കൾക്കും സ്ഥാപനങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് അതിഞ്ഞാൽ കോയാപ്പള്ളി തഹ്ഫീളുൽ ഖുർആൻ കോളേജിൽ ഖുർആൻ മന:പാഠമാക്കിയവർക്കുള്ള അനുമോദനവും ഹജ്ജാജിമാർക്കുള്ള യാത്രയയപ്പും ഉദ്ഘാടനം ചെയ്ത് കൊണ്ട് റഷീദലി തങ്ങൾ പറഞ്ഞു.

കോയാപ്പള്ളി പ്രസിഡൻ്റ് കെ കെ അബ്ദുള്ള ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ എം അഹ് മദ് അഷ്റഫ് ഹന്ന സ്വാഗതം പറഞ്ഞു. അതിഞ്ഞാൽ പ്രസിഡൻ്റ് വി കെ അബ്ദുള്ള ഹാജി, റഷീദ് സഅദി , ബഷീർ അജ് വ , റഹ്മത്തുള്ള, എന്നിവരുൾപ്പെടെയുള്ളവർക്കാണ് യാത്രയയപ്പ് നൽകിയത്.

ഖുർആൻ മന:പാഠമാക്കിയവർക്കുള്ള ഉപഹാരങ്ങൾ റഷീദലി തങ്ങൾ നൽകി. ടി. ടി അബ്ദുൾ ഖാദർ അസ്ഹരി,എം ടി പി. അബ്ദുൾ കരീം മുസ്‌ലിയാർ, മുഹ്‌യദ്ധീൻ അസ്ഹരി, വി കെ അബ്ദുള്ള ഹാജി, സി.എച്.സുലൈമാൻ, മുഹമ്മദ് അസ്‌ലം, മാട്ടുമ്മൽ ഹസ്സൻ, തെരുവത്ത് മൂസ ഹാജി, പാലാട്ട് ഹുസൈൻ, ബഷീർ വെള്ളിക്കോത്ത്, എ.ഹമീദ് ഹാജി, റഷീദ് സഅദി, ഹാഫിള് സവാദ് ബാഖവി,
എം. ബി. എം അഷ്റഫ് മുട്ടുന്തല, അബ്ദുറഹ്മാൻ ഖാലിദ് അറബിക്കാടത്ത്, പി. ബി.കുഞ്ഞബ്ദുള്ള ലീഗ് മൊയ്തു, ആശിഫ് ഹന്ന എന്നിവർ സംസാരിച്ചു. കെ.കരീം നന്ദിയും പറഞ്ഞു.

Read Previous

ലോക്സഭാ തിരഞ്ഞെടുപ്പ് : ജീവനക്കാരുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

Read Next

അവധിക്കാല സപെഷ്യൽ പ്രതിവാര ട്രെയിനുകൾക്ക് കാഞ്ഞങ്ങാട് സ്റ്റോപ്പ് അനുവദിക്കണം: ഇ ചന്ദ്രശേഖരൻ എം എൽ എ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!