ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് ജൂലൈ 11ലേക്ക് മാറ്റിവെച്ചു. ഇന്നലെ കേസ് പരിഗണിച്ച കാസർകോട് ജില്ല പ്രിൻസിപ്പൽ സെക്ഷൻ കോടതിയാണ് കേസ് 11 മാറ്റിവെച്ചത്. കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പേരാണ് കേസിൽ പ്രതികൾ ആയിട്ടുള്ളത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിക്കുകയും ഭീഷണിപ്പെടുത്തി നാമനിർദ്ദേശപത്രിക പിൻവലിപ്പിക്കുകയും ചെയ്തു എന്നാണ് കേസ്. ഇതിന് പ്രതിഫലമായി 2 ലക്ഷം രൂപയും മൊബൈൽഫോണും നൽകുകയും ചെയ്തുവെന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നത്.