The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കാഞ്ഞങ്ങാട്ട് തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു

കഴിഞ്ഞദിവസം കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിതട്ടി മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഏറിയാട് ബാബയുടെ മകന്‍ റിയാസാണ്(47) മരിച്ചതെന്ന് ഹോസ്ദുര്‍ഗ് പോലീസ് അറിയിച്ചു. റെയില്‍വേ പാളത്തിന് സമീപം തീവണ്ടിതട്ടിമരിച്ച യുവാവിന്റെ മൃതദേഹം ഹോസ്ദുര്‍ഗ് പോലീസും നന്മമരം പ്രവര്‍ത്തകരും ചേര്‍ന്ന്  ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് റിയാസാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. ഒരു വര്‍ഷമായി റിയാസ് നാടുവിട്ട് കാഞ്ഞങ്ങാട് ജോലി ചെയ്ത് വരികയായിരുന്നു. സഹോദരങ്ങള്‍: കുഞ്ഞിമൊയ്തീന്‍, അലി, കൊച്ചലു, നൂര്‍ജഹാന്‍, സബിത, ഹാരീസ്, വാഹിദ.

Read Previous

അവധിക്ക് നാട്ടിലെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു

Read Next

കാസർകോട്ട് പോലീസ് സ്‌പെഷ്യല്‍ ഡ്രൈവില്‍ നൂറിലധികം പേർ പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!