
കാസർകോട് : തിയ്യ മഹാസഭാ മഹിളാ കമ്മിറ്റി ജില്ലാ പ്രസിഡന്റും, തൃക്കരിപ്പൂർ നിധി ലിമിറ്റഡ് ഡയറക്ടർ ബോർഡ് മെമ്പറും ആധ്യത്മിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന നീലേശ്വരം പാലിച്ചോനിലെ ആശാലതയുടെ വേർപാട് തിയ്യ മഹാസഭക്കും സമുദായത്തിനും തീരാനഷ്ടമാണെന്ന് തിയ്യ മഹാസഭാ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം അനുശോചന സന്ദേശത്തിൽ പറഞ്ഞു. കാസർകോട് ജില്ലയിൽ തിയ്യ മഹാസഭയിൽ വനിതകളെ സംഘടിപ്പിച്ചു കൊണ്ട് ശക്തമായ പ്രവർത്തനം കാഴ്ചവെക്കാൻ ആശലതക്ക് കഴിഞ്ഞു. തിയ്യ മഹാസഭയുടെ ധനകാര്യ സ്ഥാപനമായ തൃക്കരിപ്പൂർ നിധി ലിമിറ്റഡിന്റെ വളർച്ചക്ക് വേണ്ടിയും നല്ല രീതിയിൽ ഉള്ള പ്രവർത്തനമാണ് ആശലത നടത്തിയതെന്നും ഗണേഷ് അരമങ്ങാനം കൂട്ടിച്ചേർത്തു. നിരവധി ക്ഷേത്ര കമ്മിറ്റികളിലും തന്റെ സാന്നിധ്യം അറിയിച്ച ആശലതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി തിയ്യ മഹാസഭാ സംസ്ഥാന കമ്മിറ്റിയുടെ അനുശോചന കുറിപ്പിൽ അറിയിച്ചു.