The Times of North

Breaking News!

യുവ സിവിൽ എഞ്ചിനീയർ ട്രെയിൻ തട്ടി മരിച്ചു   ★  അറസ്റ്റ് ചെയ്യാൻ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെവാറണ്ട് പ്രതി കുത്തി പരിക്കേൽപ്പിച്ചു   ★  പൂർവ്വ അധ്യാപക - വിദ്യാർത്ഥി മഹാസംഗമം ഏപ്രിൽ 19 ന്   ★  നീലേശ്വരം ശ്രീകല്ലളി പള്ളിയത്ത് തറവാട്ടിൽ പുന: പ്രതിഷ്ഠ നടത്തി   ★  ചെറിയ പെരുന്നാളിന് സമ്മാനമായി കിട്ടിയ തുക മഹേഷ് ചികിത്സാ ഫണ്ടിലേക്ക് നൽകി കുരുന്നുകൾ മാതൃകയായി   ★  ചെറിയ പെരുന്നാൾ ദിനത്തിൽ ലഹരി ഉപയോഗത്തിനും ലഹരിയുമായുള്ള ബന്ധത്തിനും എതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു   ★  പേരോൽ വട്ടപ്പൊയ്യിലിലെ മുൻ ജ്വല്ലറി ഉടമ ടി.ബാലകൃഷ്ണൻ അന്തരിച്ചു   ★  നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി   ★  രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും

ഉറങ്ങിക്കിടന്നവരിലേക്ക് ലോറി പാഞ്ഞു കയറി രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു:

തൃശ്ശൂർ: തൃശ്ശൂർ നാട്ടികയിൽ നിയന്ത്രണം വിട്ട ലോറി ഉറങ്ങിക്കിടന്നവരിലേക്ക്  പാഞ്ഞു കയറി അഞ്ച് നാടോടികൾ മരണപ്പെട്ടു. മരിച്ചവരിൽ രണ്ട് കുട്ടികളും  ഉൾപെടുന്നു. കാളിയപ്പൻ(50), നാഗമ്മ(39), ബംഗാഴി(20), ജീവൻ(4), മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്. ഏഴ് പേർക്ക് ഗുരുതരമായി പരുക്കേറ്റു
പരുക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാട്ടിക ജെകെ തീയറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്. ഇവർ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. പുലർച്ചെ നാല് മണിയോടെയാണ് അപകടം. കിടന്നുറങ്ങിയ സംഘത്തിൽ പത്ത് പേരുണ്ടായിരുന്നു

കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന തടിലോറിയാണ് അപകടമുണ്ടാക്കിയത്. അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മദ്യലഹരിയിലായിരുന്ന ക്ലീനറാണ് വാഹനമോടിച്ചതെന്നും വിവരമുണ്ട്. കണ്ണൂർ ആലങ്കോട് സ്വദേശി അലക്‌സാണ്(33) ക്ലീനർ. ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തു.

Read Previous

മിനിമാസ് ലൈറ്റിൻ്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു

Read Next

പരിശോധനയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച ലാബ് ഉടമ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73