{“remix_data”:[],”remix_entry_point”:”challenges”,”source_tags”:[],”origin”:”unknown”,”total_draw_time”:0,”total_draw_actions”:0,”layers_used”:0,”brushes_used”:0,”photos_added”:0,”total_editor_actions”:{},”tools_used”:{},”is_sticker”:false,”edited_since_last_sticker_save”:false,”containsFTESticker”:false}
ഗാന്ധിജയന്തി ദിനത്തിൽ എന്റെ ഗാന്ധി എന്ന പേരിൽ വെളിച്ചം വായന ഇടം കോട്ടപ്പുറം മേഡോസ് ഹൗസ് ബോട്ട് ടെർമിനൽ മൂന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു.
മത്സരത്തിൽ യുപി വിഭാഗം ഒന്നാം സ്ഥാനം കോട്ടപ്പുറം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഫാത്തിമത്ത് ഹാദിയ ഒന്നാം സ്ഥാനവും നീലേശ്വരം രാജാസ് സ്കൂളിലെ
ആശ്മിക കെ രണ്ടാം സ്ഥാനവും വൈഷ്ണവ് ഇ വി മൂന്നാം സ്ഥാനവും നേടി.
എൽ.പി വിഭാഗത്തിൽ നീലേശ്വരം ജി എൽ പി സ്കൂളിലെ അനു ലക്ഷ്മി ഒന്നാം സ്ഥാനവും പരുത്തിക്കാമുറി ജിഎൽപി സ്കൂളിലെ ഖദീജ രണ്ടാം സ്ഥാനവും നേടി.
സമാപന സമ്മേളനം നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അറിഞ്ചിറ, ഗീത ടീച്ചർ എന്നിവർ സംസാരിച്ചു രാജശേഖരൻ മാസ്റ്റർ നന്ദി പറഞ്ഞു.
ഫറീന കോട്ടപ്പുറം മോഡറേറ്ററായി ആതിര മഹേഷ്, മുർഷിത എന്നിവർ വിധി നിർണ്ണയം നടത്തി.