പരിശോധനയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച ലാബ് ഉടമ അറസ്റ്റിൽ
പരിശോധനയ്ക്ക് എത്തിയ പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ദേഹത്ത് കയറിപ്പിടിച്ച് മാനഭംഗപ്പെടുത്തിയ ലബോറട്ടറി ഉടമയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. നീലേശ്വരം കോൺവെൻറ് ജംഗ്ഷനിലെ ശ്രീകാന്ത് മെഡിക്കൽസ് ഉടമ ശ്രീകാന്തിനെയാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ലാബിൽ പരിശോധനയ്ക്ക് എത്തിയ പെൺകുട്ടിയെ ലാബ് ഉടമ ശ്രീകാന്ത് കയറി പിടിച്ചത്. പെൺകുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.