കരിന്തളം: പള്ളിപ്പാറയിൽ നിന്നും കാലിച്ചാമരം വരെ സർവ്വീസ് നീട്ടിയ കെ എസ് ആർ ടി സി ബസ്സിന് കാലിച്ചാമരത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. കാലിച്ചാമരം, മുക്കട, പള്ളിപ്പാറ ചീമേനി വഴി ചെറുവത്തൂരിലെക്കാണ് ബസ് സർവീസ്. ഞയറാഴ്ച ഒഴികെ ബാക്കി എല്ലാ ദിവസവും രാവിലെ 6.45 ന് കാലിച്ചാമരത്ത് നിന്ന് സർവീസ് തുടങ്ങുകയും രാത്രി 9 .10ന് കാലിച്ചുമരത്ത് സർവീസ് അവസാനിക്കുന്നതുമാണ്. ഞയറാഴ്ച രാത്രി 7.40ന് ആണ് കാലിച്ചാമരത്ത് സർവ്വീസ് അവസാനിക്കുക. സി പി ഐ എം കരിന്തളം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നിരന്തര ശ്രമഫലമായാണ് പള്ളിപ്പാറ വരെ ഉണ്ടായിരുന്ന ബസ്സ് സർവ്വീസ് കാലിച്ചാമരം വരെ നീട്ടിയത്. സ്വീകരണ പരിപാടിയിൽ ബസ്സിനെയും ജീവനക്കാരായ ഡ്രൈവർ മുസ്തഫ എം, കണ്ടക്ടർ തമ്പാൻ എ കെ എന്നിവരെ മാലയിട്ട് സ്വീകരിച്ചു. സ്വീകരണ പരിപാടിക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി പി ശാന്ത, വരയിൽ രാജൻ, ഒ എം ബാലകൃഷ്ണൻ,എം ചന്ദ്രൻ, പി ലോജിത്ത്, സുജിത്കുമാർ പി, പി എം രാജൻ, സി രാമചന്ദ്രൻ, വാസുകരിന്തളം, പി അറബി, ടി സിദ്ധിഖ്,വി മധുസുദനൻ എന്നിവർ നേതൃത്വം നൽകി.