The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

കാര്യംകോട് പുതിയപാലം വീണ്ടും ഗതാഗതത്തിന് തുറന്നു കൊടുത്തു

ദേശീയപാതയിലെ കാര്യംകോട് പുഴക്ക് കുറുകെയുള്ള പുതിയപാലം വീണ്ടും ഗതാഗതത്തിന് തുറന്നു കൊടുത്തു. കാര്യംകോട് പഴയ പാലത്തിലെ തൂണുകൾ ചരിഞ്ഞ് അപകടവസ്ഥയിൽ ആയതിനെ തുടർന്നാണ് പുതിയപാലം വീണ്ടും തുറന്നു കൊടുത്തത്. രണ്ടാഴ്ച മുമ്പ് തന്നെ പുതിയപാലം ഗതാഗതത്തിന് തുറന്നു കൊടുത്തിരുന്നുവെങ്കിലും പിറ്റേദിവസം തന്നെ ഇത് അടച്ചുപൂട്ടുകയായിരുന്നു. സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ വേണ്ടിയാണ് പാലം അടച്ചുപൂട്ടിയത്. അതിനുശേഷം വാഹനങ്ങൾ കടന്നു പോകുന്നത് പഴയ പാലത്തിലൂടെയാണ്. ഈപാലത്തിന്റെ തൂണ്‌ ചരിഞ്ഞ് അപകടാവസ്ഥയിൽ ആയ കാര്യം ‘ടൈംസ് ഓഫ് നോർത്ത്’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ പാലം വീണ്ടും ഗതാഗതത്തിന് തുറന്നു കൊടുത്തത്.

ഭാരം കയറ്റിയത് ഉൾപ്പെടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിലെ പ്രധാന പാലത്തിന്റെ തൂണുകൾ ചരിഞ്ഞ് അപകടാവസ്ഥയിലായത് വൻ ഭീഷണിയായിരുന്നു. ആയിരിക്കുന്നത്.

Read Previous

വയനാട്ടിലേക്ക് പുറപ്പെട്ട മന്ത്രി വീണ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു, പരിക്കേറ്റ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read Next

ഭാര്യവീട്ടിൽ വച്ച് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവാവ് മരണപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73