The Times of North

Breaking News!

കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

“പത്താമുദയത്തിൻ്റെ ആനന്ദം “:സന്തോഷ് ഒഴിഞ്ഞ വളപ്പ്

തെയ്യം എന്ന ഒരു സാംസ്കാരിക നന്മയുടെ വിശ്വാസത്തിൻ്റെയും കൂട്ടായ്മയുടെയും മാനവ സ്നേഹത്തിൻ്റെ ആനന്ദവേളകൾ വരവായി – മലയാള മാസത്തിലെ പത്താമുദയം വടക്കൻ കേരളത്തിന് ഇനി കളിയാട്ട രാവുകളാണ്. തറവാടുകളും, കാവുകളും, സ്ഥാനങ്ങളും, ക്ഷേത്രങ്ങളും അടങ്ങുന്ന നമ്മുടെ ഗ്രാമനഗരങ്ങളിൽ പ്രശാന്തസുന്ദരമായ ആഘോഷക്കാലമാണ്. ജാതി മത വർഗ്ഗ ഭാഷാഭേദങ്ങൾക്ക് അപ്പുറത്ത് നാടൊന്നാകെ ഒരു കളിയാട്ടക്കാലത്തിന് വരവ് ഒരുക്കുകയാണ്. പ്രതിഷേധത്തിൻ്റെയും ചെറുത്തുനിൽപ്പിൻ്റെയും ചോര നിറവും തെയ്യത്തിന് സവിശേഷമായ നിറച്ചാർത്ത് പകരുന്നു. ‘നിങ്കളെ കൊത്തിയാലും ചോരയല്ലെ നാങ്കളെ കൊത്തിയാലും ചോരയല്ലെ’ എന്ന പൊട്ടൻ തെയ്യം തോറ്റം മാത്രം മതി വിശ്വമാനവിക നിറം തെയ്യത്തിന് മുദ്ര ചാർത്താൻ. പൊരുതി മുന്നേറിയവരും പൊരുതി തോറ്റവരും രക്തസാക്ഷികളും വീരനായകരും തെയ്യങ്ങളായി തിരിച്ചെത്തുന്നുണ്ട്. മിത്തുകളുടെയും അനുഷ്ഠാനങ്ങളുടെയും അന്തർ ഘടന വിവരണാതീത മഹിമയിലാണ് നാടൻ കലകൾക്ക് ലോകത്തോളും പഠനങ്ങൾ ഉണ്ടായ കാലത്താണ് നമ്മുടെ തെയ്യങ്ങൾ ആശ്വാസത്തിൻ്റെ കരസ്പർശങ്ങളുമായി ഭക്തരെ അനുഗ്രഹിക്കുന്നത് .കുട്ടിക്കാലത്ത് പടന്നക്കാട് വലിയ വീട് തറവാട്ടിലെ തെയ്യങ്ങൾ ഏറെ വിസ്മയകരമായ വലിയ കൗതുകങ്ങളായിരുന്നു. കുളിയൻ തെയ്യം കല്ല് പരതി ഓടുമ്പോൾ പിറകെ ഓടി ആ കുട്ടിക്കാലം ഇന്നും സ്മൃതി പഥത്തിൽ വലിയ ആനന്ദമാണ്. ബലൂൺ വിൽപ്പനക്കാർ, നാടക അരങ്ങുകൾ ഐസ് വിൽപ്പനക്കാർ എത്രയെത്ര ഓർമ്മകളാണ് ഉൽസവങ്ങൾ തിരികെ കൊണ്ടുവരുന്നത്. ഒഴിഞ്ഞ വളപ്പ് തറവാട് അമ്മയുടെ അച്ഛൻ്റെ തറവാട്ടിലെ കളിയാട്ടം ഞങ്ങൾ കുട്ടികൾക്കൊക്കെ അത് ആവേശോജ്വലമായ വർണ്ണക്കാഴ്ചകളുടെ കാലം. ഉറക്കമില്ലാത്ത രാത്രികളിൽ പുലർച്ചെ പൊട്ടൻ തെയ്യത്തിൻ്റെ കനൽ പ്രവേശനം ഭീതിയും അത്ഭുതവും പകരുന്ന കാഴ്ചകളായിരുന്നു… ഇന്നും തറവാട്ടിൽ പഴയതിലും ഗംഭീരമായി തെയ്യങ്ങളുടെ എണ്ണത്തിലെ വർധനയോടുകൂടി ഉൽസവം അത്യാഹ്ളാദമായി അരികിൽ എത്തിയിരിക്കുകയാണ്. നീലേശ്വരം അഞ്ഞുറ്റമ്പലം വീരർകാവ് കളിയാട്ടം നഗരത്തെ ഇളക്കിമറിക്കുന്ന ഉൽസവ ആരവമാണ് നൂറുകണക്കിന് സാധാരണ മനുഷ്യരുടെ ആനന്ദങ്ങളുടെ കാലം കൂടിയാണ് ഓരോ കളിയാട്ടക്കാലവും. ചീമേനി മുണ്ട്യയിലെ ഉൽസവങ്ങൾ, പണയക്കാട്ട് ഭഗവതി സ്ഥാനം കൊടക്കാട്ട്, നീലേശ്വരം നാഗച്ചേരി ഭഗവതി സ്ഥാനം, കുറുംഭഭഗവതി സ്ഥാനം അജാനൂർ, നാടാകെ ഉൽസവക്കാലമാണ്. അനുഷ്ഠാന കലയിലെ എക്കാലത്തെയും വിസ്മയമാണ് തെയ്യക്കോലങ്ങൾ ഹിന്ദു സവർണ ഭാവം കൂപ്പുകൈകളിൽ സ്പർശിക്കാതെ പൂജാ പ്രസാദങ്ങൾ ഭക്തർക്ക് ഇട്ടുകൊടുക്കുമ്പോൾ മുത്തപ്പനും ഗുളികനും പൊട്ടൻ തെയ്യവും അമ്മ ദൈവങ്ങളും വിഷ്ണുമൂർത്തിയും കരം ഗ്രഹിച്ച് ഉരിയാടി ഭക്തരെ അനുഗ്രഹിക്കുന്ന കാഴ്ച കാലത്തിന് മുന്നിലെ മഹാ വിപ്ലവമാണ് മതേതരമായ ഏടിൽ ഉമ്മച്ചിതെയ്യം, പോലീസ് തെയ്യം എന്നിങ്ങനെ വേറിട്ട നിരവധി ഭാവതലങ്ങൾ തെയ്യ വേഷങ്ങളിൽ വിവിധ സ്ഥലങ്ങളിൽ കാണാം ആറുമാസം ദൈവമായും ആറുമാസം മനുഷ്യരായും ജീവിക്കുന്ന തെയ്യം കലാകാരന്മാർ ‘ജീവിതത്തിലെ തന്നെ വേറിട്ട മനുഷ്യാവസ്ഥകളെയാണ് കൂട്ടിച്ചേർക്കുന്നു നിരന്തരമായ സാധനയും വ്രതവും പരിശീലനവും ത്യാഗസന്നദ്ധതയും കലാഭൈവവും തെയ്യം കലാകാരൻ്റെ കരുത്താണ്. മനശ്ശാസ്ത്രപരമായ വിശകലനങ്ങളിലൂടെ ഭക്തരെ കണ്ണുനനയിക്കാനും ഹൃദയം ശാന്തമാക്കാനും അനുഗ്രഹിക്കാനും തെയ്യങ്ങൾക്ക് കഴിയുന്നു സവർണ്ണാധിപത്യത്തിന് എതിരായ വലിയ കലാപത്തിൻ്റെ ദേവചൈതന്യം തെയ്യത്തിൽ മിന്നി മറയുന്നു. എല്ലാ സങ്കടങ്ങൾക്കും ദുരിതങ്ങൾക്കും മുകളിൽ നാടാകെ സാഹോദര്യത്തിൻ്റെയും കൂട്ടായ്മയുടെയും വലിയ ഇടങ്ങൾ സൃഷ്ടിക്കാൻ കളിയാട്ടങ്ങൾക്ക് സാധിക്കുന്നു. ഗ്രാമങ്ങളെ ഉണർത്തുന്ന കലയുടെയും വിശ്വാസത്തിൻ്റെയും പുരാവൃത്തത്തിൻ്റെയും ആനന്ദലഹരികൾ വേണ്ടുവോളും തെയ്യക്കാലത്തിലൂടെ തിരിച്ചെത്തുന്നു…നമ്മുടെ നാടും നഗരവും ഗ്രാമവും ഉണരുകയാണ് സാഹോദര്യത്തിൻ്റെ ചേർത്ത് പിടിക്കലിൻ്റെ കളിയാട്ട ദിനരാത്രങ്ങളിലേക്ക് –….

Read Previous

എംഡിഎംഎ വലിക്കുകയായിരുന്നു അഞ്ചുപേർ പോലീസ് പിടിയിൽ

Read Next

ജില്ലാ സ്ക്കൂൾ കലോത്സവത്തെ വരവേൽക്കാൻ ഉദിനൂർ ഒരുങ്ങി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73