നീലേശ്വരം: ഇന്ന് ഉച്ചയോടെ പടന്നക്കാട് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങൾ മരണപ്പെട്ടത് ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെ. തീർത്ഥങ്കര കണിച്ചിറയിലെ ജപ്പാനിൽ ജോലി ചെയ്യുന്ന കല്ലായി ലത്തീഫ് -ഫാത്തിമത്ത് സുഹറബി ദമ്പതികളുടെ മക്കളായ സെയിൻ റുമാൻ(9), ലെഹഖ് സൈനബ (12) എന്നിവരാണ് മരണപ്പെട്ടത്. സുഹറാബി(40) മക്കളായ ഫായിസ് അബൂബക്കർ (20)ഷെറിൻ (22), മിസബ് (3), എന്നിവരെ ഗുരുതരക്കളോടെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ സൂര്യ, അനിൽ ഹരിദാസ് എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു ഇവർ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് ഉച്ചയ്ക്ക് 12 കാലോടെ പടന്നക്കാട് ദേശീയപാതയിൽ ഐങ്ങോത്ത് വെച്ചാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കെഎൽ 13 ടി 53 55 കാറും കണ്ണൂരിൽ നിന്നും കാസർകോട്ടേക്ക് പോകുവായിരുന്ന കെ എൽ 15 എ ഒ 227 നമ്പർ കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കുട്ടികൾ രണ്ടുപേരും തൽക്ഷണം മരണപ്പെട്ടു ഫയർഫോഴ്സ് പോലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് കാർ ഓടിച്ച ഫായിസ് അബൂബക്കറിനെ രക്ഷപ്പെടുത്തിയത്. ലത്തീഫിന്റെ അടുത്ത ബന്ധുവിന്റെ വിവാഹം നടക്കുന്ന നീലേശ്വരം മന്നം പുറത്തേ വീട്ടിലേക്ക് വരികയായിരുന്നു അപകടത്തിൽപ്പെട്ടവർ.