The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

വൃദ്ധസദനത്തിൽ നിന്നും കാണാതായ അന്തേവാസിയെ നാട്ടുകാരും നീലേശ്വരം പോലീസും ചേർന്ന് രക്ഷപ്പെടുത്തി

 

വൃദ്ധസദനത്തിൽ നിന്നുംകാണാതായ അന്തേവാസിയെ നാട്ടുകാരും നീലേശ്വരം പോലീസുംചേർന്ന് കണ്ടെത്തി.അമ്പലത്തറ മൂന്നാംമൈലിലെ വൃദ്ധസദനത്തിൽ നിന്നും കാണാതായ കർണാടക സ്വദേശിയെയാണ് കരുവാച്ചേരിയിൽ വച്ച് ഇന്നലെ രാത്രി നാട്ടുകാർ കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പാണ് സംസാര വൈകല്യമുള്ള കർണാടക സ്വദേശിയായ അന്തേവാസിയെ കാണാതായത്. ഇത് സംബന്ധിച്ച് വൃദ്ധസദനത്തിലെ ബ്രദർ വിശ്വദാസിന്റെ പരാതിയിൽ അമ്പലത്തറ പോലീസ് കേസെടുത്തു അന്വേഷണം നടത്തുന്നതിനിടയിലാണ് ഇന്നലെ രാത്രി ഇദ്ദേഹത്തെ നീലേശ്വരം കരുവാച്ചേരിയിൽ അവശനിലയിൽ നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ നീലേശ്വരം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.നീലേശ്വരം എസ് ഐ മധുസൂദനൻ മടിക്കൈ, ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി, ഡ്രൈവർ പ്രദീപൻ, ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു നീലേശ്വരം യൂണിറ്റ് സെക്രട്ടറി ഹരീഷ് കരുവാച്ചേരി നാട്ടുകാർ എന്നിവരാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.

Read Previous

പലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രത്തിൽ നന്ദാർ ദീപം കൊളുത്തൽ ചടങ്ങു നടന്നു

Read Next

ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയത്തിന്റെ വീട്ടിൽ വിജിലൻസ് റെയഡ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!