
ഗുരുപുരം പെട്രോള്‍ പമ്പിന് സമീപത്തെ അടച്ചുപൂട്ടിയ വീട്ടില്‍ നിന്നും 6കോടി 96 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവത്തില്‍ റെയ്ഡ് വിവരം ചോര്‍ന്നു. ഇതോടെ പ്രതിയായ പാണത്തൂര്‍ സ്വദേശിയും കല്യോട്ട് താമസക്കാരനുമായ അബ്ദുള്‍ റസാഖ് രക്ഷപ്പെടുകയും ചെയ്തു.
ഒരാഴ്ച മുമ്പുതന്നെ ഗുരുപുരത്തെ പൂട്ടിയിട്ട വീട്ടില്‍ കോടികളുടെ കള്ളനോട്ട് സൂക്ഷിച്ചതായി അമ്പലത്തറ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ദിവസമായി പോലീസ് രഹസ്യമായി വീട് നിരീക്ഷിച്ച് വരികയായിരുന്നു. അബ്ദുള്‍ റസാഖ് വന്നാല്‍ കയ്യോടെ പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് വീട് നിരീക്ഷണത്തിലാക്കിയത്. എന്നാല്‍ വീട് പോലീസ് നിരീക്ഷിക്കുന്നതായി അബ്ദുള്‍റസാഖ് മനസ്സിലാക്കിയതോടെ ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങുകയായിരുന്നു. മൂന്ന് ദിവസം രാപ്പകല്‍ കാവല്‍ ഇരുന്നിട്ടും റസാഖ് വരാത്തതിനെ തുടര്‍ന്നാണ് പോലീസ് വീട് തുറന്ന് പരിശോധന നടത്തിയത്. ഏഴ് ലക്ഷത്തോളം രൂപയുടെ കള്ളനോട്ടാണ് ആദ്യം പോലീസിന് വീട്ടില്‍ നിന്നും കിട്ടിയത്. എന്നാല്‍ പിന്നീട് വിശദമായി നടത്തിയ പരിശോധനയിലാണ് ആറ് കോടി 96 ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെത്താനായത്. ഇവ എണ്ണിതിട്ടപ്പെടുത്താന്‍ മാത്രം രണ്ട് രാവും ഒരു പകലും വേണ്ടിവന്നു. ഓരോ നോട്ടിന്റെയും സീരിയല്‍ നമ്പര്‍ സഹിതം രേഖപ്പെടുത്തേണ്ടതിനാല്‍ ഇരുപതോളം പോലീസുകാര്‍ ഉറക്കമൊഴിഞ്ഞാണ് നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തിവെച്ചത്.
പിടിച്ചെടുത്ത കള്ളനോട്ടുകള്‍ ഇന്ന് ഉച്ചയോടെ ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. നോട്ട് പിടിച്ചെടുത്ത വീട് വാടകയ്‌ക്കെടുത്ത അബ്ദുള്‍റസാഖ് ഇതിന്റെ ചെറിയൊരു കണ്ണിമാത്രമാണെന്ന് പോലീസ് പറഞ്ഞു. വീടിനും നോട്ടിനും കാവലിരിക്കുകയായിരുന്നു റസാഖ്. അതേസമയം ബേക്കല്‍ മൗവ്വല്‍ സ്വദേശിയായ ഒരാളായ കള്ളനോട്ടിന്റെ സൂത്രധാരനെന്നാണ് സൂചന. ഇവരെ കണ്ടെത്താന്‍ പോലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയാണ്.
ബേക്കല്‍ ഡിവൈഎസ ്പി ജയന്‍ ഡൊമനിക്കിന്റെ മേല്‍നോട്ടത്തില്‍ അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ കെ.പ്രജീഷാണ് കേസന്വേഷിക്കുന്നത്. ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ എസ്‌ഐമാരായ സുമേഷ്ബാബു, ബാബു തോമസ്, എഎസ്‌ഐ ഹേമലത, സിവില്‍ പോലീസ് ഓഫീസറായ എം.മോഹനന്‍, വിപിന്‍, പി.കെ.ദിലീപ്കുമാര്‍, എം.വി.റിജിന്‍, സതീഷ്‌കുമാര്‍, ഡ്രൈവര്‍ എം.ബാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.