പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ബസ്സിനകത്തു തെറിച്ചുവീണ വീട്ടമ്മക്ക് പരിക്കേറ്റു. മുന്നാട് പെരിയയിലെ പിവി നാരായണന്റെ ഭാര്യ ബി ഓമന ( 46 ) ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ബന്തടുക്ക- കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന ചിക്കു ബസ്സിൽ വച്ചാണ് അപകടമുണ്ടായത്. ബേഡകം പോലീസ് സ്റ്റേഷന് മുന്നിൽ വച്ച് ഒരുകാർ റോഡിലേക്ക് ഇറങ്ങിയപ്പോൾ പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടകാരണം .