മടിക്കൈ: ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ നിന്നും തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു. മടിക്കൈ മുണ്ടോട്ടെ പരേതനായ കേളുവിന്റെ ഭാര്യ പുതിയോടൻ ഹൗസിൽ പി വി ലക്ഷ്മി ( 51 )ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം മുണ്ടോട്ട്-കാഞ്ഞങ്ങാട്ട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിൽ വച്ചാണ് അപകടം ഉണ്ടായത് . ബസ്സിന്റെ ഓട്ടോമാറ്റിക് ഡോർ അടക്കാത്തതിനെത്തുടർന്ന് ലക്ഷ്മി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസ് ഡ്രൈവർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു