രാജപുരം:അസുഖത്തെത്തുടർന്ന് ആശുപത്രിയിലെത്തിയ വീട്ടമ്മ മരണപ്പെട്ടു.കള്ളാർ മാലക്കല്ലിൽ പള്ളാട്ട് തടത്തിൽ ലിജുവിന്റെ ഭാര്യ ലിൻസി( 48) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് ലിൻസിയെ അസുഖത്തെ തുടർന്ന് പൂടങ്കല്ല് ആശുപത്രിയിലേക്ക് എത്തിച്ചത്. ഡോക്ടർ ചികിത്സിക്കുമ്പോഴേക്കും ലിൻസി മരണപ്പെട്ടിരുന്നു.