ധ്യാനത്തിന് പോയ ഗൃഹനാഥനെ കാണാതായതായി പരാതി. ബന്തടുക്ക മാണി മൂല തുണ്ടത്ത് ഹൗസിൽ ഉതുപ്പിന്റെ മകൻ ജോസഫിനെ (60)യാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ വയനാട്ടിലേക്ക് ധ്യാനത്തിനാണെന്നും പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് ഭാര്യ ബദിയടുക്ക പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.