The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

എലിവിഷം കഴിച്ച് ഗൃഹനാഥൻ മരിച്ചു

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരണപ്പെട്ടു. ഭീമനടി കുറുഞ്ചേരിയിലെ മരപ്പണിക്കാരന്‍ ബാലകൃഷ്ണന്റെ മകന്‍ ഇഞ്ചേലാനിക്കുഴിയില്‍ ഇ.ബി.വിനോദാണ് (മോനായി 52) കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഏതാനും ദിവസം മുമ്പാണ് ചര്‍ദ്ദിയെ തുടര്‍ന്ന് വിനോദിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സക്കായി കൊണ്ടുവന്നത്. എന്നാല്‍ നിലഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെനിന്നുമാണ് വിനോദിന്റെ ശരീരത്തില്‍ വിഷം കലര്‍ന്നിട്ടുണ്ടെന്നും കിഡ്‌നിക്കുള്‍പ്പെടെ ഗുരുതരമായി രോഗം ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. പിന്നീട് കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സക്കിടെ ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്.

ഭാര്യ സിന്ധു. മക്കള്‍: അഖില്‍ എന്ന അപ്പു, അമ്മു. നേരത്തെ പരപ്പ കള്ള് ഷാപ്പിനടുത്തായിരുന്നു വിനു താമസിച്ചിരുന്നത്.

Read Previous

വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി തൂങ്ങിമരിച്ചനിലയിൽ

Read Next

ആറ്റുകാൽ പൊങ്കാല: തിരുവനന്തപുരത്ത് മദ്യശാലകൾക്ക് നിരോധനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!