ആഘോഷങ്ങൾക്കായി നീക്കിവെച്ച പണം മലപ്പച്ചേരിയിലെ ന്യൂ മലബാർ പുനരധിവാസകേന്ദ്രത്തിലെ അന്തേവാസികൾക്ക് ഈസ്റ്റർ ദിന ഭക്ഷണത്തിനായി നൽകി കുമ്പളപള്ളി ഗ്രാമോദയ സ്വയംസഹായ സംഘം പ്രവർത്തകർ മാതൃകയായി. സംഘത്തിൻ്റെ 24-ാം വാർഷകാഘോഷത്തിനായി കരുതിവെച്ച പണമാണ് പുനരധിവാസകേന്ദ്രത്തിന് നൽകി സംഘം പ്രവർത്തകർ പ്രശംസയേറ്റുവാങ്ങിയത്. തുടർന്ന് നടന്ന വാർഷികാഘോഷയോഗം നിർമ്മാണം അവസാന ഘട്ടത്തിലെത്തിയ കുമ്പളപ്പള്ളി പാലം വന്നതോടുകൂടി യാത്രാ ദുരിതം അനുഭവിക്കുന്ന മൂർഖൻ വള്ളി പ്രദേശത്തേക്ക് കുമ്പളപ്പള്ളി ചാലിന് കുറുകെ പാലം നിർമ്മിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.
എൻ നാരായണൻ അധ്യക്ഷത വഹിച്ചു. വി. വി രാജമോഹനൻ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു .വി മധു സ്വാഗതം പറഞ്ഞു.
ഭാരവാഹികളായി എ.രാജൻ (പ്രസിഡൻ്റ്) , വി. മധു (സെക്രട്ടറി), രാജമോഹനൻ വി വി (ട്രഷറൽ) എന്നിവരെ തിരഞ്ഞെടുത്തു.