റോഡരികിലൂടെ നടന്നു പോവുകയായിരുന്നു വീട്ടമ്മയുടെ കഴുത്തിൽ നിന്നും ഒന്നേമുക്കാൽ പവൻ വരുന്ന സ്വർണ്ണമാല ബൈക്കിൽ വന്ന സംഘം തട്ടിയെടുത്തു. പിലിക്കോട് ഏച്ചികൊവ്വലിലെ രാമചന്ദ്രന്റെ ഭാര്യ പി ശാരദ (56)യുടെ കഴുത്തിൽ നിന്നുമാണ് സ്വർണ്ണമാല പൊട്ടിച്ചെടുത്തത്. കഴിഞ്ഞദിവസം ഏച്ചികൊവ്വലിൽ വെച്ചാണ് സംഭവം ബൈക്കിന്റെ പിറകിലിരുന്നആളാണ് മാല തട്ടിയെടുത്തതെന്ന് ശാരദ പറഞ്ഞു. ചന്തേര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു