2000 രൂപ കടം നൽകാത്തത്തിന് യുവാവിനെ നാലുപേർ ചേർന്ന് ക്രൂരമായി അക്രമിച്ചു പരിക്കേൽപ്പിച്ചു.ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡിലെ മുഹമ്മദ് ബിലാലിനെയാണ് (26) മംഗൽപാടി മുള്ളൻകൈ തവ ഹോട്ടലിന് സമീപം വെച്ച് നാലുപേർ ചേർന്ന് ഇരുമ്പു വടി കൊണ്ട് അടിച്ചുപരിക്കൽപ്പിച്ചത്. സംഭവത്തിൽ ലത്തീഫ്, മുഷാഹിദ് കണ്ടാലറിയുന്ന മറ്റു രണ്ടു പേർ എന്നിവർക്കെതിരെ കുമ്പള പോലീസ് കേസെടുത്തു.