റെയില്‍വേ പോലീസ് ചാര്‍ജ് ചെയ്ത കേസുമായി ബന്ധപ്പെട്ട് 10 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന വാറണ്ട് പ്രതിയെ ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ എ.പി.ആസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. ചട്ടഞ്ചാല്‍ സ്വദേശി സലാം(42)നെയാണ് ഇന്നലെ ഇയാളുടെ വീട്ടില്‍ വെച്ച് അറസ്റ്റുചെയ്തത്. റെയില്‍വേ പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ കോടതിയില്‍ ഹാജരാവാതെ 10 വര്‍ഷമായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞദിവസം ഇയാള്‍ വീട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സലാമിനെ പിടികൂടാന്‍ കഴിഞ്ഞത്.
കണ്ണൂര്‍ റെയില്‍വേ കോടതിയില്‍ ഹാജരാക്കിയ സലാമിനെ റിമാന്റ് ചെയ്തു. എസ്‌ഐ എം.പി.പി സെയ്ഫുദ്ദീന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കരുണ്‍, മനു, ഡ്രൈവര്‍ ജിനേഷ് എന്നിവരാണ് ഇയാളെ അറസ്റ്റുചെയ്തത്.