ശക്തമായ കാറ്റിലും മഴയിലും മടിക്കൈ ബങ്കളത്ത് മുൻ പഞ്ചായത്ത് അംഗത്തിന്റെ വീട് പൂർണമായും തകർന്നു. മടിക്കൈ ഗ്രാമപഞ്ചായത്ത് മുൻ അംഗം ബങ്കളം കൂട്ടപ്പുനയിലെ വി. വി രുഗ്മിണിയുടെ ഓട് മേഞ്ഞ വീടിന്റെ മേൽക്കൂരയാണ് ഇന്നലെ രാത്രി 12 മണിയോടെ പൂർണമായും തകർന്നു വീണത്. വീട്ടിലുണ്ടായിരുന്ന രുഗമണിയും ഭർത്താവും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഉദ്ദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. പ്രകാശൻ, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ പ്രഭാകരൻ, ലോക്കൽ കമ്മിറ്റി അംഗം കെ വി മധു തുടങ്ങിയവർ തകർന്ന വീട് സന്ദർശിച്ചു