Notice: fwrite(): Write of 692 bytes failed with errno=28 No space left on device in /home/thetimesofnorth.com/public_html/wp-admin/includes/class-wp-filesystem-direct.php on line 76
തീരത്തോട് ചേർന്ന് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് പിടികൂടി ഫിഷറീസ് വകുപ്പ് 2.5 ലക്ഷം രൂപ പിഴ ഈടാക്കി - The Times of North

The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

തീരത്തോട് ചേർന്ന് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് പിടികൂടി ഫിഷറീസ് വകുപ്പ് 2.5 ലക്ഷം രൂപ പിഴ ഈടാക്കി

ഫിഷറീസ് വകുപ്പും തൃക്കരിപ്പൂർ-കുമ്പള- ബേക്കൽ കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും സംയുക്തമായി നടത്തിയ രാത്രികാല പാട്രോളിങ്ങിൽ പിടിച്ചെടുത്ത കർണ്ണാടക ബോട്ട് ഉടമയിൽ നിന്നും അഡ്ജുടിക്കേഷൻ നടപടിക്ക് ശേഷം ഫിഷറീസ് വകുപ്പ് 2.5 ലക്ഷം രൂപ പിഴ ഈടാക്കി. നിയമാനുസൃത രേഖകൾ ഇല്ലാതെയും തീരത്തിനോട് ചേർന്ന് രാത്രികാല ട്രോളിങ്ങ് നടത്തുകയും ചെയ്തതിനാണ് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം നടപടി എടുത്തത്. കർണ്ണാടക ബോട്ടായ ഇശൽ ആണ് മഞ്ചേശ്വരം കടപ്പുറത്തു നിന്ന് 10 നോട്ടിക്കൽ മൈലിനുള്ളിൽ കഴിഞ്ഞ രാത്രി 11 മണിയോടെ പിടികൂടിയത്. വരും ദിവസങ്ങളിലും രാത്രികാല കടൽ പട്രാളിങ്ങ് കർശനമാക്കുമെന്ന് കാസർകോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ എ ലബീബ് അറിയിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി.വി പ്രീതയുടെ നേതൃത്വത്തിലുള്ള പാട്രാളിങ്ങ് സംഘമാണ് ബോട്ട് പിടികൂടിയത്. മറൈൻ എൻഫോർസ്മെന്റ്എസ്.സി.പി.ഒ വിനോദ് കുമാർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരായ എ.എസ്.ഐ പ്രകാശൻ, സി.പി.ഒ മാരായ സുശേഷ, ജോൺസൻ, ഹാർബർ ഗാർഡ് മാരായ സമീർ, അന്തൂഞ്ഞി റസ്ക്യൂ ഗാർഡ്മാരായ സേതു മാധവൻ, ശിവകുമാർ, സ്രാങ്ക് ഷൈജു , ഡ്രൈവർ ബാദുഷ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Read Previous

സസ്നേഹം സഹപാഠിക്ക് മൊഗ്രാൽ സ്കൂൾ മാതൃക  

Read Next

കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!