കാസർഗോഡ് ലോകസഭാ തെരഞ്ഞെടുപ്പ് 2024 ന്റെ വോട്ടെണ്ണൽ നടത്തുന്ന ജീവനക്കാർക്ക് ആദ്യ ഘട്ട പരിശീലനം ആരംഭിച്ചു. മഞ്ചേശ്വരം, കാസർകോട് ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, പയ്യന്നൂർ, കല്യാശേരി എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ പോസ്റ്റൽ ബാലറ്റ് അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർമാർ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ കൗണ്ടിംഗ് സൂപ്പർവൈസർമാർ കൗണ്ടിംഗ് ഏജൻറ് മാർ മൈക്രോ ഒബ്സർ മാർ എന്നിവർക്കാണ് പരിശീലനം നൽകുന്നത്. കാസർകോട് ഗവൺമെൻറ് കോളേജിൽ ആറു ക്ലാസ് മുറികളിലായി നടക്കുന്ന പരിശീലനം സംസ്ഥാന, ജില്ലാതല മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചിട്ടുള്ളത്