കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഹജ്ജ് തീർഥാടകരുടെ ആദ്യ യാത്ര ജൂൺ ഒന്നിന് . പകിട്ടാർന്ന പുതു പാരമ്പര്യം വിളംബരം ചെയയ്ത് ആദ്യത്തെ വലിയ വിദേശ വിമാനത്തിലാണ് ജൂൺ ഒന്നിന് 361 ഹാജിമാർ പുണ്യഭൂമിയിലേക്ക് പുറപ്പെടുന്നത്. മെയ് 31 ന് വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ ഹാജിമാർ കണ്ണൂർ വിമാനത്താവളത്തിലെത്തും. ഇതോടെ കണ്ണൂരിലെ രണ്ടാം വർഷത്തെ മികവുറ്റ ഹജ്ജ് ക്യാമ്പിന് തുടക്കമാവും.
ശനിയാഴ്ച (ജൂൺ ഒന്ന്) രാവിലെ 5.55ന് പുറപ്പെടുന്ന സൗദി എയർലൈൻസ് വിമാനത്തിലെ ഹാജിമാർ രാവിലെ 8.50ന് ജിദ്ദയിലെത്തും. ജൂൺ മൂന്നിന് രണ്ട് വിമാനങ്ങളുണ്ടാവും. രാവിലെ 8.35നും ഉച്ചക്ക് 1.10നും. ഉച്ചക്കുള്ള വിമാനം കണ്ണൂർ എമ്പാർക്കേഷൻ പോയിൻറിൽ നിന്ന് സ്ത്രീകളുടെ ഏക സർവീസായിരിക്കും. 381 പേർക്ക് യാത്ര ചെയ്യാവുന്ന സൗദി എയർലൈൻസ് സർവീസ് ആണ് കണ്ണൂരിൽ