ചെറുവത്തൂർ : ആചാരസ്ഥാനികരുടെ മുടങ്ങിക്കിടക്കുന്ന കുടിശ്ശിക അടിയന്തിരമായി നൽകണമെന്നും സഹായ തുക വർദ്ധിപ്പിക്കണമെന്നും തിയ്യ മഹാസഭാ ചന്തേര യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു.യൂണിറ്റ് പ്രസിഡണ്ട് രാജൻ തായമ്പത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിയോഗം തിയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി സി വിശ്വംഭരൻ പണിക്കർ,സംസ്ഥാന സെക്രട്ടറി സുനിൽ കുമാർ ചാത്തമത്ത്, ജില്ലാ ട്രെഷറർ ടി വി രാഘവൻ,സംസ്ഥാന സമിതി അംഗം ദാമോദരൻ കൊമ്പത്ത്, മഹിളാ തിയ്യ മഹാസഭാ നേതാക്കളായ സുധാഭാ ചെറുവത്തൂർ, ടി വി ഷീബ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ നാരായണൻ, പി.ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കെ.വി.നാരായണൻ സ്വാഗതം പറഞ്ഞു. വാട്ടർകളർ,പെൻസിലിംഗ്,200 മീറ്റർ ഓട്ടം എന്നിവയിൽ സംസ്ഥാന മത്സരത്തിന് തെരഞ്ഞെടുത്ത നിവേദിത, അജേഷ്, പി പി ധനൃശ്രി, പ്രാർത്ഥന ഗീതം ആലപിച്ച ജാൻവി,ജനൂറായ് എന്നിവർക്ക് യോഗത്തിൽ ഗണേഷ് അരമങ്ങാനം ഉപഹാരങ്ങൾ നൽകി.