ബേക്കൽ പള്ളിക്കരയിൽ അച്ഛനെ മകൻ കമ്പിപ്പാര കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. പള്ളിക്കര സ്വദേശി അപ്പകുഞ്ഞി (67) യാണ് മകൻ പ്രമോദി ന്റെ (37) ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് മരിച്ചത്. മകൻ പ്രമോദിനെ ബേക്കൽ പോലീസ് കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യുകയാണ് . ഇന്ന് വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം.
പ്രതി നിരന്തരം വീട്ടിൽ വെച്ച്ബഹളമുണ്ടാക്കുന്നത് അപ്പുക്കുഞ്ഞി പൊലീസ് സ്റ്റേഷനിൽ വന്ന് പറഞ്ഞിരുന്നുവത്രേ. ഈ വിരോധത്തിൽ ഇന്നലെയും ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഈ സംഭവത്തിൽ പ്രതിയുടെ പേരിൽ ഇന്ന് ബേക്കൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന് ശേഷം ഇന്ന് വൈകീട്ട് വീട്ടിൽ എത്തിയ പ്രതി ഇരുമ്പ് വടി കൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.