The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

വീട്ടിൽ സ്ഫോടനം ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു

കാസർകോട്: വീട്ടിലുണ്ടായ സ്ഫോടനത്തിൽ ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു. ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിൽ കരിവേടകം ബണ്ടക്കൈയിലെ മോഹനന്റെ വീട്ടിലാണ് സ്ഫോടനം നടന്നത് സാരമായി പരിക്കേറ്റ മോഹനനെ കാസർകോട് വിൻടെച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം .വിവരമറിഞ്ഞ് ബേഡകം പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനും സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു വീടിന്റെ മുൻഭാഗം ജനലുകളും വാതിലുകളും മറ്റും സ്ഫോടനത്തിൽ തകർന്നിട്ടുണ്ട് വടക്കാ പടക്ക നിർമ്മാണത്തിനിടയിലാണ് സ്ഫോടനം ഉണ്ടായതെന്ന് സംശയിക്കുന്നു. മോഹനെതിരെ സ്വമേധയാ കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരികയാണ്

Read Previous

നടന്‍ മോഹന്‍ രാജ് അന്തരിച്ചു

Read Next

വയോധികന്റെ വീടിനു നേരെ ആക്രമം യുവാവിനെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!