The Times of North

Breaking News!

വാട്ട്‌സ്ആപ്പിൽ ഫോട്ടോ അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്    ★  വിഷുവിന് പ്ലാസ്റ്റിക് കണിക്കൊന്ന കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ   ★  കേക്കെപുരയിൽ ഹസ്സൻ ഹാജി സ്മാരക പുരസ്‌കാരം എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്തിന്   ★  എൻ.കെ ബാലകൃഷ്ണൻ ആരോഗ്യ, സഹകരണ മേഖലകളിൽ പുതിയ ദിശാബോധം വളർത്തിയ നേതാവ്: പി.കെ. ഫൈസൽ   ★  പേര് നിർദ്ദേശിച്ചത് പിണറായി വിജയൻ; കെ കെ രാഗേഷ് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി   ★  ചായ്യോത്തെ പി.പി. അബ്രഹാം (പാപ്പു ചേട്ടൻ ) അന്തരിച്ചു   ★  ബദരിയ ഹോട്ടൽ (ഇതെന്റെ ഓർമ്മകളുടെകനൽ): സുറാബ്   ★  കാരിച്ചിയമ്മ മടിക്കൈയിലെ ധീര വനിത   ★  വ്യാപാരി വ്യവസായി സമിതി നേതാവ് വി. വിഉദയകുമാറിൻ്റെ മാതാവ് അന്തരിച്ചു   ★  സിയാറത്തിങ്കര മഖാം ഉറൂസ് ഏപ്രിൽ പതിനെട്ട് വരെ നീട്ടി

സത്യം പറച്ചിലാണ് സാഹിത്യത്തിൻ്റെ ധർമ്മം : സന്തോഷ് ഏച്ചിക്കാനം

കരിവെള്ളൂർ : സത്യം പറച്ചിലാണ് സാഹിത്യത്തിൻ്റെ ധർമ്മമെന്ന് പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. മനുഷ്യന് ഏറ്റവും പ്രയാസമുള്ള കാര്യം സാഹസിക കൃത്യങ്ങൾ കാട്ടലല്ല. 25 അടി ഉയരത്തിൽ നിന്നും താഴോട്ട് തുള്ളുന്നതിനേക്കാൾ പ്രയാസമാണ് സത്യം വിളിച്ചു പറയുന്നത് . പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൽ വായനായനത്തിൻ്റെ ഗോൾഡൻ ജൂബിലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതമോ ജാതിയോ എന്തായാലും മനുഷ്യന് ദോഷകരമായ തൊന്നും ചെയ്തു കൂട എന്നതായിരിക്കണം സാഹിത്യത്തിൻ്റെ മുദ്ര മോതിരം . എന്നാൽ ചീഞ്ഞളിഞ്ഞ മാംസമെടുത്ത് റോഡിലൂടെ നടന്ന് സമാധിയെന്ന് പറയുന്ന കാലമാണ് നമ്മുടേത്. സന്തോഷ് ഏച്ചിക്കാനം ചൂണ്ടിക്കാട്ടി.
വടക്കുമ്പാട് ടി. സന്തോഷ്കുമാർ – റീന സ്നേഹമുറ്റത്ത് വിദ്യാർഥികളും സ്ത്രീകളുമടക്കം തിങ്ങി നിറഞ്ഞ സദസ്സിൽ പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ എം.ശശി മോഹനൻ, കരിവെള്ളൂർ സന്തോഷ് ഏച്ചിക്കാനത്തിൻ്റെ പുതിയ കഥ’ മിസാറു’ പരിചയപ്പെടുത്തി. പിലിക്കോട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ എ രത്നാവതി ടീച്ചർ അധ്യക്ഷയായി. ശാന്താ ജയദേവൻ, കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹൈസ്കൂൾ വിദ്യാർഥി അനികേത് , കൊടക്കാട് നാരായണൻ സംസാരിച്ചു. എഴുത്തുകാരൻ മനോജ് ഏച്ചിക്കൊവ്വൽ തൻ്റെ കൊട്ടമ്പാള കഥാ സമാഹാരം സന്തോഷ് ഏച്ചിക്കാനത്തിന് സമ്മാനിച്ചു. ടി. സന്തോഷ് കുമാർ സ്വാഗതവും പി. ഗീത നന്ദിയും പറഞ്ഞു.

Read Previous

ഗവ: ഐ ടി ഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു

Read Next

വിമുക്തഭട സെമിനാർ ഫെബ്രുവരി ഒന്നിന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73