ആധുനിക ഇന്ത്യയുടെ പിതാവ് രാജീവ് ഗാന്ധിയുടെഎൺപതാം ജന്മദിനം രാജ്യമെങ്ങും വിപുലമായി ആചരിച്ചു. നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. മണ്ഡലം പ്രസിഡണ്ട് എറുവാട്ട് മോഹനൻ അധ്യക്ഷത വഹിച്ചു ഡി.സി.സി ജനറൽ സെക്രട്ടറി മാമുനി വിജയൻ .ബ്ലോക്ക് പ്രസിഡണ്ട് മടിയൻ ഉണ്ണികൃഷ്ണൻ,ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി. രാമചന്ദ്രൻ, ഇ. ഷജീർ എം. രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി. സുനിൽകുമാർ സ്വാഗതവും, വി.വി സഞ്ജുമാരാർ നന്ദിയും പറഞ്ഞു.
തട്ടാച്ചേരി വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
വാർഡ് പ്രസിഡൻ്റ് മനോജ് കുമാർ അരമന അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെപി കരുണാകരൻ, ഇവി നാരായണൻ,കുമാരൻ കൈവേലിക്കൽ, രാജേഷ് മാവിങ്കൽ, സിവി രമേഷ്, സൂരജ് ടി വി ആർ എന്നവർ പ്രസംഗിച്ചു. ശരത് ശശി സ്വാഗതവും, ടി വി കൃഷ്ണ കുമാർ നന്ദിയും പറഞ്ഞു.