The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ദേശീയപാതയിൽ പുല്ലൂർ ചാലിങ്കൽ മൊട്ടയിൽ സ്വകാര്യ ബസ് മറിഞ്ഞ് ഡ്രൈവർ മരിച്ചു, വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

ദേശീയപാതയിൽ പുല്ലൂർ പെരിയ പഞ്ചായത്ത് ഓഫീസിനു സമീപം ചാലിങ്കൽ മൊട്ടയിൽ നിയന്ത്രണം സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.ബസ് ഡ്രൈവർ കാസർകോട് കൂടൽ സ്വദേശി ചേതൻ രാജാണ് മരണപ്പെട്ടത്.

ഇന്ന് വൈകിട്ട് 4 മണിയോടെ മംഗലാപുരത്തുനിന്നും കണ്ണൂരേക്ക് പോകുകയായിരുന്ന മെഹബൂബ് ബസ് ആണ് അപകടത്തിൽ പെട്ടത്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ടോൾ ബൂത്ത് സ്ഥാപിക്കുന്ന ചാലിങ്കൽ മൊട്ടയിൽ റോഡ് വഴിതിരിച്ച് വിട്ടിരുന്നു. ഇവിടെയുള്ള വളവിൽ നിന്നുമാണ് ബസ് താഴേക്ക് മറിഞ്ഞത്. ബസിനടിയിൽ കുടുങ്ങിപ്പോയ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ പുറത്തേക്കെടുക്കാൻ നാട്ടുകാർക്കും പോലീസിനും ഫയർഫോഴ്സിനും ഏറെ പണിപ്പെടേണ്ടി വന്നു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Read Previous

6 സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റാൻ ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

Read Next

പൂരംകുളി നാളിലെ പരീക്ഷകൾ മാറ്റിവെച്ച് പ്രാദേശിക അവധി പ്രഖ്യാപിക്കണം : തിയ്യ മഹാസഭ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!