The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ആത്മഹത്യക്ക് ശ്രമിച്ചയാളെ ജീവിതത്തിലേക്ക് കൈപിടിച്ചെത്തിച്ച പോലീസുദ്യോഗസ്ഥന് ജില്ലാ പോലീസ് മേധാവിയുടെ അനുമോദനം

നീലേശ്വരം: ആത്മഹത്യ ചെയ്യാൻ ഇറങ്ങിയ ആളെ അതിൽ നിന്ന് പിൻതിരിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചു നടത്തിയ സിവിൽ പോലീസ് ഓഫീസർക്ക് ജില്ലാ പോലീസ് മേധാവിയുടെ അഭിനന്ദനം.നീലേശ്വരം പോലീസ് സ്റ്റേഷൻ സിനിയർ സിവിൽ പോലീസ് ഓഫീസ്സറായ ഒ.വി ഷജിൽകുമാറിനെയാണ് ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് നടന്ന പരിപാടിയിൽ ജില്ലാ പോലീസ് മേധാവി പി. ബിജോയ് അനുമോദനപത്രം നൽകിയത് .3 മാസം മുമ്പ് തൃക്കരിപ്പൂരിലെ വീട്ടിൽ നിന്നും സ്റ്റേഷനിലേക്ക് വരവേ കുടുംബ പ്രശ്നത്തെത്തുടർന്ന് കാര്യങ്കോട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടാൻ നിന്ന ആളെയാണ് ഷിജിൽ അനുനയിപ്പിച്ച് സ്റ്റേഷനിൽ എത്തിച്ച് മക്കളെ വിളിച്ച് വരുത്തി ബന്ധുക്കളോടൊപ്പം വിട്ടയച്ചത്. ഈ മാതൃകാപരമായ പ്രവർത്തനം നടത്തിയതിനാണ് ഷിജിൽ കുമാറിനെ എസ് പി അഭിനന്ദിച്ചത്.

Read Previous

സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം; മുന്നറിയിപ്പുമായി കേരള പോലീസ്

Read Next

ദേശീയ വടംവലി ചാമ്പ്യൻഷിപ്പ് : കേരള ടീം ക്യാപ്റ്റന് കാഞ്ഞങ്ങാട് നഗരസഭ ആദരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!