The Times of North

Breaking News!

ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

സൗരോർജം ഉപയോഗിച്ചുള്ള കടൽ ജല ശുദ്ധീകരണ പ്ലാന്റിനു ജില്ലക്ക് 1. 40 കോടി രൂപ അനുവദിച്ചു.

കാസറഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി സൗരോർജം ഉപയോഗിച്ചുള്ള കടൽ ജല ശുദ്ധീകരണ പ്ലാന്റിനു മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ നിര്‍മ്മാണത്തിന് ഭരണാനുമതിയായി. ഒരു കോടി നാൽപതു ലക്ഷം രൂപ അടങ്കൽ വരുന്ന പദ്ദതിക്ക്‌ മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായും, കേരളാ ജല അതോറിറ്റി സാങ്കേതിക സഹായവും നിർവഹിക്കും. കൂടാതെ സർക്കാർ മേഖലയിലുള്ള കേരളത്തിലെ ആദ്യത്തെ സൗരോർജം ഉപയോഗിച്ചുള്ള കടൽ ജല ശുദ്ധീകരണ പ്ലാന്റിന്റെ നടത്തിപ്പിന് ജില്ലാ കളക്ടർ ചെയർമാനായും സ്പെഷ്യൽ ഓഫീസർ കാസറഗോഡ് വികസന പാക്കേജ് , കേരളാ ജല അതോറിറ്റി ,എൽ ഐ ഡി & ഇ ഡബ്ലിയു ,സി ഡബ്ലിയു ,ആർ ഡി എം എന്നീ സ്ഥാപനങ്ങളിലെ എൻജിനീയർമാർ മെമ്പർമാരും ആയ ഒരു ടെക്നിക്കൽ കമ്മിറ്റിയും, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായ ഒരു ഓപ്പറേഷൻസ് ആൻഡ് മെയ്ന്റനൻസ് കമ്മിറ്റിയും രൂപീകരിച്ചാണ്‌ പ്ലാന്റിന്റെ നിർമാണം ആരംഭിക്കുക. ജില്ലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ ഒരു പ്രദേശമായതു കൊണ്ടാണ് മഞ്ചേശ്വരം പഞ്ചായത്തിനെ പദ്ധതിക്ക് വേണ്ടി തിരഞ്ഞെടുത്തതെന്ന് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖർ അറിയിച്ചു. ജില്ലയിൽ ഒരു പ്രയോറിറ്റി ആൻഡ് എക്സ്പെരിമെന്റൽ മോഡൽ എന്ന നിലയിലാണ് ഈ പദ്ധതി ആവിഷ്കരിക്കുക എന്നും പ്രവൃത്തി ഉടന്‍ ടെണ്ടർ ചെയത് ആരംഭിക്കുമെന്നും കാസറഗോഡ് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസർ വി ചന്ദ്രൻ അറിയിച്ചു. കാസറഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിൽ 2024-25 സാമ്പത്തിക വര്ഷം ഇതുവരെ മറ്റു 22 പദ്ധതികളിലായി 6.29 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതിയായിരുന്നു.

Read Previous

സിപിഐ പാർട്ടി പഠന ക്ലാസ് സംഘടിപ്പിച്ചു

Read Next

ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് ഇ എം എസ് സ്റ്റേഡിയത്തിൽ തിരി തെളിയും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73