
കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്റ്റ് 318 – ഇ യുടെ ഗവർണർ കെ.വി രാമചന്ദ്രൻ അജാനൂർ ലയൺസ് ക്ലബ്ബിൽ ഔദ്യോഗിക സന്ദർശനം നടത്തി.
ഇതോടനുബന്ധിച്ച് നടത്തിയ യോഗത്തിൽ പ്രസിഡൻ്റ് കെ.വി സുനിൽ രാജ് അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് ഗവർണർ കെ.വി രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ക്ലബ്ബ് നടപ്പിലാക്കുന്ന പുതിയ പദ്ധതിയുടെ പ്രഖ്യാപനവും, പുതുതായി അംഗത്വമെടുത്തവർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു. സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി വീൽ ചെയർ വിതരണം ചെയ്തു. ഡിസ്ട്രിക്റ്റ് കമ്മിറ്റി ഭാരവാഹികളായ പി. ഗംഗാധരൻ, കെ. ഗോപി, ഡിസ്ട്രിക്റ്റ് സെക്രട്ടറി കെ. സുകുമാരൻ നായർ, റീജിയൻ ചെയർപേർസൺ പി.വി മധുസൂദനൻ, സോൺ ചെയർപേർസൺ സുകുമാരൻ പൂച്ചക്കാട്, മുൻ പ്രസിഡൻ്റ് അഷറഫ് എം.ബി. മൂസ, സെക്രട്ടറി സി.എം കുഞ്ഞമ്പ്ദുളള, ട്രഷറർ കെ.പി. സലാം, പ്രോഗ്രാം ഡയറക്ടർ ടി.വി അനിൽകുമാർ, എം. ഹമീദ് ഹാജി, അൻവർ സാദത്ത്, ഷിഹാബ് ഹസ്സൻ എന്നിവർ പ്രസംഗിച്ചു.