The Times of North

Breaking News!

വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്   ★  പൂട്ടിക്കിടന്ന വീടിന്റെ വാതിൽ തകർത്ത് ആറരപവനും 35000 രൂപയും കവർച്ച ചെയ്തു

കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ പരിശോധന കർശനമാക്കി ജില്ലാ ഭരണകൂടം

പൊതുകമ്പോളത്തിൽ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വിലക്കയറ്റവും നിയന്ത്രിക്കുന്നതിന് ജില്ലാ ഭരണ സംവിധാനത്തിന്റെ നേതൃത്വത്തിൽ നടപടികൾ ശക്തമാക്കി എഡിഎമ്മിന്റെ നേതൃത്വത്തിൽ കാസർകോട്, കുമ്പള പട്ടണങ്ങളിൽ വിവിധ കടകളിൽ പരിശോധന നടത്തി. 31 കടകളിൽ നടത്തിയ പരിശോധനയിൽ 10 കടകളിൽ ക്രമക്കേടുകൾ കണ്ടെത്തി. വിലനിലവാര പട്ടിക കൃത്യമായി സൂക്ഷിക്കാത്ത കടകൾക്ക് പട്ടിക പ്രദർശിപ്പിക്കാൻ കർശന നിർദ്ദേശം നൽകി. അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് പി. അഖിൽ
ജില്ലാ സപ്ലൈഓഫീസർ കെ എൻ ബിന്ദു താലൂക്ക് സപ്ലൈ ഓഫീസർ റേഷനിംഗ് ഇൻസ്പെക്ടർമാർ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംയുക്ത പരിശോധനയിൽ പങ്കെടുത്തു കാസർകോട് താലൂക്ക് സപ്ലൈ ഓഫീസർ ബി കൃഷ്ണനായിക് ഭക്ഷ്യസുരക്ഷ വകുപ്പിലെ ഉദ്യോഗസ്ഥൻ പി. മൻസൂർ അളവ് തൂക്ക നിയന്ത്രണ വിഭാഗം ഇൻസ്പെക്ടർ രതീഷ് റേഷനിംഗ് ഇൻസ്പെക്ടർമാരായ പ്രഭാകരൻ, പ്രദീപ്, ദിലീപ് പ്രഭ എന്നിവരും സംയുക്തപരിശോധനയിൽ പങ്കെടുത്തു.ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ സംയുക്ത പരിശോധന തുടരും.

Read Previous

കൂർമ്മൽ എഴുത്തച്ഛൻ പുരസ്‌കാരം എ വി അനിൽകുമാറിന്

Read Next

താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ധിക്ക് രാജിവച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73