
നീലേശ്വരം: വിദ്യാർത്ഥികളിൽ വായനശീലവും, സാമൂഹിക ബോധവും വളർത്തുന്നതിൻ്റെ ഭാഗമായി പത്രവായന പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന പ്രഖ്യാപനം അദ്ധ്യായന വർഷം മുതൽ നടപ്പിലാക്കണമെന്ന് ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഘടനയുടെ 2025-2026 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൽ സംസ്ഥാന ട്രഷറർ അജിഷ് വി.പി ഉദ്ഘാടനം ചെയ്തു.കാസർകോട്ജില്ലയിൽ അഞ്ഞൂറ് ഏജൻ്റ്മാരെ സംഘടനയിൽ അംഗങ്ങളാക്കാൻ തീരുമാനിച്ചു.കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ സോമൻ മുഖ്യപ്രഭാഷണം നടത്തി. നീലേശ്വരം പരിപ്പ് വട വിഭവശാല എ.സി. ഹാളിൽ നടന്ന പരിപാടി ജില്ലാ പ്രസിഡണ്ട് എം.പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചും .ജമ്മുകാശ്മീരിലെ പുൽഗാമയിൽ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച സഹോദരങ്ങൾക്കും, ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന കസ്തുരി രംഗൻ, പ്രമുഖ ചരിത്രകാരൻ എം.ജി.എസ്. നാരായണൻ എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു.മുതിർന്ന അംഗം ഡി. കൃഷണന് അംഗത്വം നൽകി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു.യോഗത്തിൽ ഗോപിനാഥൻ മുതിരക്കാൽ, പി.വി.കുഞ്ഞിക്കണ്ണൻ, ഡി.എം.കുഞ്ഞി കണ്ണൻ, എം.കുഞ്ഞമ്പു, പ്രകാശൻ മുട്ടിൽ എന്നിവർ സംസാരിച്ചു.ടി.പി.ജനാർദ്ധനൻ സ്വാഗതവും, ഡി.രാജൻ നന്ദിയും പറഞ്ഞു.