പെരുന്നാൾ വരവേൽക്കാൻ നിൽക്കെ അയൽവാസികളുടെ മരണം ചിത്താരി മഹൽ നിവാസികളെ കണ്ണീരിലാഴ്ത്തി. നാട്ടുകാരുടെ പ്രിയങ്കരനായ എല്ലാ കാര്യങ്ങൾക്കും മുന്നിൽ ഉണ്ടാവുന്ന മീത്തൽ അന്തുക്ക എന്ന മീത്തൽ അബ്ദുൽ ഖാദറും (35) കളിക്കുട്ടുകാരിയും അയൽവാസിയുമായ കാഞ്ഞങ്ങാട് ഹാർഡ്വേഴ്സ് നടത്തുന്ന കൂളിക്കാട് ആമുച്ചയുടെ മകളുമായ റംസീന(33)യുമാണ് മരണത്തിന് കീഴടങ്ങിയത്. മൂന്നു മണിക്കൂറിന്റെ വിത്യാസത്തിലാണ് ഇരുവരുടെയും മരണം നടന്നത്.